Friday 31 October 2014

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവും (KIAL) ചില പരിസ്തിതി ചിന്തകളും.

കണ്ണൂരിൽ 2016 ൽ വിമാനം ഇറങ്ങും .....
വിമാനത്താവള പ്രവൃത്തികൾ രാവും പകലും ഒരുപോലെ നടക്കുന്നു......
1300 ഏക്ര സ്ഥലത്ത് പ്രവർത്തി  നടക്കുന്നുണ്ട് ...........
ബാക്കി സ്ഥലം ഏറ്റെടുക്കൽ നടക്കുന്നുണ്ട് ...........

നാട്ടിന്റെ വികസനം എന്തുകൊണ്ടും നല്ലത് തന്നെ.........


എന്നാൽ നമ്മൾ മറന്നുപോയ ഒരു കാര്യം  ഉണ്ട് .............


മട്ടന്നൂരിലെ  മൂർഖൻ പറമ്പിലെ  സ്വാഭാവിക  അന്തേവാസികളെ

(മനുഷ്യരെ  അല്ല അവര്ക്ക് സംഘടനകളുണ്ട് , 
നേതാക്കളുണ്ട് , കോടതികളുണ്ട്.....)

അവിടെ ഉണ്ടായിരുന്ന മയിലുകൾ ,കാട്ടു മുയലുകൾ ,കാട്ടു ആടുകൾ  എന്നിവയെ പുനരധിവസിപ്പിക്കുവാൻ ആരുമുണ്ടായില്ലെന്നത്  സങ്കടകരമാണ് ........




കശുമാവ് തോട്ടങ്ങളിലും  കപ്പണകളിലും അധിവസിചിരുന്ന ഇവർ  കിലോമീറ്ററുകൾ താണ്ടി സുരക്ഷിത താവളങ്ങൾ തേടി  ഇപ്പോഴും  അലയുന്നു...  


സർക്കാർ  മിച്ചഭൂമിയായി  വെറുതെ നല്കിയ  ഭൂമി,  സർക്കാർ  തന്നെ 

മാർകറ്റ്‌ വില  നല്കി  വാങ്ങുമ്പോഴും .....

ഭൂമിയുടെ   അവകാശികൾക്കായി  കുറച്ചു ഭൂമി വാങ്ങി അവരെ പുനരധിവസിപ്പിക്കുവാനോ , സംരക്ഷിക്കാനോ  ആർക്കും തോന്നിയില്ല എന്നത്  ഒരിക്കലും മാപ്പർഹിക്കാത്ത കുറ്റം തന്നെ................... 
























Wednesday 29 October 2014

ആരാണു ഞാൻ

ആരാണു  ഞാൻ 

" ഞാൻ  എന്റെ പണo കൊണ്ട് ഇഷ്ടമുള്ളത്  ചെയ്യും "
"എനിക്ക്  തൊന്നുന്നതു  പോലെ ജീവികുന്നതിന്ന് മറ്റുള്ളവർകെന്തു കാര്യം"
പലപ്പോഴും കേൾക്കുന്ന  വാക്കുകൾ 

ആരാണു  ഞാൻ 

അമ്മയുടെയും അച്ഛന്റെയും ശരീര ഭാഗങ്ങളായിരുന്ന രണ്ടു  കോശങ്ങൾ  തമ്മിൽ  യോജിച്  ഈ ഭൂമിയിൽ  പിറന്നുവീണ  "ഞാൻ " ???

 പ്രകൃതിയിൽ  നിന്ന് ലഭിച്ച  മൂലകങ്ങള്ളിൽ നിന്ന് ഉണ്ടായിവന്ന .....
മറ്റുള്ളവർ എന്നെ തിരിച്ചറിയുവാൻ  പ്രകൃതി  വ്യത്യസ്തമായി ഒരുക്കിതന്ന 
പുറംകൂടായ ശരീരമായ ..... ഞാൻ ???

നമ്മുടെ  ഓരോ ശരീരാവയവങ്ങളും  ഇന്നലെ  മറ്റൊരാളുടെ  ശരീരത്തിന്റെ 
ഭാഗമായിരുന്നെന്നു  നിങ്ങൾ അറിയുക .....
അവ  മണ്ണിൽ ലയിച്ച് സസ്യങ്ങ ളുടെ ഭാഗമായി  പിന്നീട് അവ നമ്മുടെ 
ഭക്ഷ്ണമായി  അവ നമ്മുടെ  ശരീര കോശങ്ങളായുo
അവ  എന്റേതെന്നു  ഞാൻ അവകാശപെടുകയും ചെയ്യുന്നു .....

"ഞാൻ " എന്നാൽ തൻറെ  ആത്മാവാണെന്നു  മനസിലാക്കുക 
മറ്റുള്ളതൊക്കെ ഈ പ്രകൃതിയുടെതാണ് ......
നന്മ  ചെയ്യുക .....
പ്രകൃതിയെ സംരക്ഷിക്കുക .......
നമ്മൾ പ്രകൃതിയുടെ ഒരു ഭാഗം മാത്രമാണെന്ന് അറിയുക.  

 മനു നായർ