എന്താണ് പാപനാശിനി ?



ഉത്തര കേരളത്തിലെ  പ്രസിദ്ധമായ പുണ്യ 

നദിയാണ് പാപനാശിനി .

ബ്രഹ്മഗിരിയിൽ നിന്ന് ഉത്ഭവിച്ച് 

ഘോരവനത്തിലൂടെ പൂകളെയും ഇലകളെയും 

തഴുകി വൻമരങ്ങളുടെ വേരുകൾക്കിടയിലുടെ 

അവയുടെ ഔഷധ ഗുണങ്ങൾ സ്വാംശീകരിച്ച് 

ശാന്തമായി ഒഴുകുന്ന  ആ പുഴയിലെ സ്നാനം 

നമ്മളിലെ എല്ലാ പാപങ്ങളും കഴുകി കളയുമെന്ന് 

വിശ്വസിക്കപ്പെടുന്നു .

ഇവിടെ പാപനാശിനി എന്ന പേര്  

പ്രകൃതിയെ പ്രതിനിധാനം ചെയ്യാൻ ഞാൻ  

ആഗ്രഹിക്കുന്നു.

അനിയന്ത്രിതമായ ആധുനികവത്കരണം ,

നമ്മുടെ പരിസ്ഥിതിക്ക് ഉണങ്ങാത്ത മുറിവുകൾ 

നല്കുമ്പോൾ ആ പാപങ്ങളെ കഴുകികളയാൻ ..........



പരിസ്ഥിതി സംരക്ഷണം ഒരു പുണ്യകർമമാണെന്ന് 

ഞാൻ വിശ്വസിക്കുന്നു ...

വരുംതലമുറക്കുവേണ്ടി നമ്മുടെ

 ഈ സൌഭാഗ്യങ്ങൾ സംരക്ഷിക്കുവാൻ ..... 

മുറിവുകൾ ഉണക്കുവാനുള്ള പ്രകൃതിയുടെ കഴിവുകളെ ഊട്ടിഉറപ്പിക്കുവാൻ ...........

എന്റെ എളിയ സംരംഭം ....................



മനു നായർ 

No comments:

Post a Comment