Tuesday 18 November 2014

നൌറു നല്കുന്ന പാഠം

നമ്മൾ കേരളീയർ

 നൌറു എന്ന ദ്വീപിന്റെ  ഇന്നത്തെ അവസ്ഥയിൽ നിന്ന് ഒരു പാഠം

ഉൾകൊള്ളാനുണ്ട് ............

കഴിഞ്ഞാഴ്ച  ഒരു മാസികയിൽ നൌറു എന്ന ദ്വീപിനെ കുറിച്ച് വന്ന 

ഒരു ലേഖനമാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.

നൌറു  "പഴയ പ്ലസന്റ് അയലന്റ്റ് "

  ഇരുപത്തൊന്ന് ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണം   മാത്രമുള്ള,

പവിഴ പുറ്റുകളാൽ ചുറ്റപെട്ടു കിടക്കുന്ന,

പത്ത് -ഇരുപതു വർഷങ്ങൾ മുമ്പ് വരെ വളരെ സമ്പന്നമായതും,

പ്രകൃതി രമണീയവുമായിരുന്ന ഒരു ദ്വീപ് .

ആ ദ്വീപിനെ സമ്പന്നമാക്കിയത് പക്ഷികളാണെന്ന് പറയാം ,

കാരണം

ആയിരകണക്കിന് വർഷങ്ങൾ കൊണ്ട് ശേഖരിക്കപെട്ട പക്ഷി കാഷ്ടമായിരുന്നു

ആ രാജ്യത്തിന്റെ സമ്പത്ത് .

പക്ഷി കാഷ്ടത്തിൽ നിന്ന് രൂപപെട്ട  ഫോസ്ഫേറ്റ് വളങ്ങൾ,

മണ്ണടക്കം കയറ്റുമതി ചെയ്തു നൌറു ലോകത്തെ ഏറ്റവും സമ്പന്നമായ

രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി.

1980 തോടെ  മറ്റേതു രാജ്യത്തിനും സ്വപ്നം കാണാൻ മാത്രം കഴിയുന്ന

രീതിയിലുള്ള അസൂയാവഹമായ  സാമ്പത്തിക നേട്ടങ്ങൾ ആ രാജ്യം

കൈവരിക്കുകയുണ്ടായി ...........

പക്ഷെ

ആ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല ............

അനിയത്രിതമായ ഖനനം

ആ പ്രകൃതി സുന്ദരമായ ദ്വീപിന്റെ  ആവാസ വ്യവസ്ഥയെ തകിടം മറിച്ചു

ഇന്ന്

കിളച്ച്എടുക്കാൻ ഒരു പിടി വളക്കൂറുള്ള മണ്ണ് പോലും അവിടെ

അവശേഷിക്കുന്നില്ല ....................

പാരിസ്ഥിതിക നാശം ആ ദ്വീപിനെ  പക്ഷികൾ  പോലും തിരിഞ്ഞ് നോക്കാത്ത

മരുഭൂമി സമാനമായ ഒരു സ്ഥലമായി മാറ്റിയിരികുന്നു ...................

പതിനായിരത്തിൽ ചുവടെ  വരുന്ന ജനസംഖ്യയിൽ ബഹു ഭൂരിപക്ഷവും

മാറാരോഗികളാണെ ന്നതാണ് ദുഃഖകരമായ വസ്തുത ..........

സമ്പന്നത അവരുടെ ജീവിത രീതിയെ മാറ്റി മറിച്ചു

ആഡംബര ജീവിതവും   ഭക്ഷണ രീതികളും  അവരുടെ

ശരാശരി  ആയുർ  ദെർഘ്യം  അമ്പതു വയസ്സിൽ ഒതുക്കി ...........

ലോകത്തിൽ ഏറ്റവും അധികം പൊണ്ണത്തടിയന്മാരുടെ നാടെന്ന പേര്

മാത്രമാണ് നൌറുവിന് ഇന്ന് അവകാശപെടാനുള്ളത് ...........

പരിസ്തിതി മറന്നുകൊണ്ടുള്ള  വികസന നയം

അനിയന്ത്രിതമായ പ്രകൃതി സമ്പത്തുകളുടെ ചൂഷണം

പാര്യമ്പര്യത്തെ മറന്നുള്ള ഭക്ഷണ രീതിയും

തുടരുന്ന പക്ഷം കേരളവുമൊരു നൌറു ആകുവാൻ

കാലതാമസമൊന്നുമില്ല...............



No comments:

Post a Comment