എന്നെ കുറിച്ച്

1973 
              ജനുവരിയിലെ  ഒരു  തണുത്ത വെളുപ്പാൻ കാലത്ത് ഗോപാലൻ നായരുടെയും ജാനകി അമ്മയുടെയും മകനായി കണ്ണൂർ ജില്ലയിലെ മട്ടന്നുരിൽ ഞാൻ ജനിച്ചു.
പഠനകാലത്ത്‌ ഒരു ശരാശരി വിദ്യാർത്ഥി മാത്രമായിരുന്നു ഞാൻ . ചിത്രരചനയിലും,കഥ രചനയിലും പങ്കെടുത്ത് സമ്മാനങ്ങൾ ലഭിച്ചിരുന്നുവെങ്കിലും മുടങ്ങാതെയുള്ള സിനിമ കാണലായിരുന്നു എന്റെ പ്രധാന ഹോബി .

1988         

 SSLC  ക്ക് ശേഷം പ്രീ ഡിഗ്രി ക്ക് മട്ടന്നൂർ PRNSS  കോളേജിൽ  ചേര്ന്നു രണ്ടാം ഗ്രൂപ്പ്  ആണ് എടുത്തത്  (ie, Physics, Chemistry, zoology and Botony).
1993
 മട്ടന്നൂർ PRNSS  കോളേജിൽ നിന്ന് ഡിഗ്രി പാസ്സായി (Bsc Chemistry) 
1994
 Symbiosis Law College Pune യിൽ  LL.B ക്ക്  ചേർന്നു പിന്നീട്  LL.M പൂനെ യൂനിവേർസിറ്റി യിൽ  നിന്ന് പൂര്ത്തിയാക്കി..
1998
വക്കീലായി എൻറോൾ ചെയ്യുകയും ,തലശ്ശേരി ജില്ലാ കോടതിയിലും ,കൂത്ത്‌പറമ്പ്  കോടതിയിലും 2-3 വർഷം പ്രാക്ടീസ് ചെയ്യുകയും ചെയ്തു.
2001
അച്ഛന്റെ മരണം പ്രതീക്ഷിക്കാത്ത ചില ചുമതലകൾ എന്നിൽ നിക്ഷിപ്തമായി,നെല്ല്, തെങ്ങ്, കവുങ്ങ്, മഞ്ഞൾ, വാഴ, പച്ചക്കറികൾ , എന്നിവയുടെ കൃഷിരീതി വ്യക്തമായി മനസ്സിലാക്കുവാനും ഇത്കൂടാതെ  ഔഷധ സസ്യ സംരക്ഷണവും എന്നിലെ കൃഷിയോടുള്ള താത് പര്യം പുറത്തുകൊണ്ടുവരുവാനും ഈ കാലഘട്ടം എന്നെ സഹായിച്ചു.പിന്നീട് എന്റെ ഏട്ടൻ ന്മാരുടെയ്യും ഏച്ചിമാരുടെയും വീട് നിർമാണത്തിൽ മേൽനോട്ടം വഹിക്കുക വഴി നിർമാണ പ്രവൃത്തികൾ ചെയ്യുവാനുള്ള ഒരു പരിചയം ഉണ്ടാകുവാൻ ഇത് എന്നെ സഹായിച്ചു. നാല് വീടുകളുടെ പ്രവൃത്തികൾ പൂർത്തിയാക്കാൻ എനിക്ക് സാധിച്ചു.  
2002
എന്റെ ചില സുഹൃത്തുക്കളും ചേർന്ന് പ്രാദേശികമായി  ‘Eco-Tourism’ പ്രചരിപ്പിക്കുവാൻ ഒരു ചാരിറ്റബിൾ സൊസൈറ്റി രൂപീകരിക്കാനും, ചില പരിപാടികൾ സംഘടിപ്പിക്കുവാനും നമുക്കായി.

2003
ചെറിയ രീതിയിൽ ഒരു  FMCG യുടെ വിതരണ സ്ഥാപനം തുടങ്ങുവാനും അതുവഴി മാർകെറ്റിംഗ്  മേഘലയിൽ ഒരു പരിചയം ഉണ്ടാകുവാൻ ഇത് എന്നെ സഹായിച്ചു. . 
2004
ഫോറെസ്റ്റ് വകുപ്പിൽ മിനിസ്റ്റീരിയൽ ജീവനക്കാരനായി ജോലിയിൽ ചേര്ന്നു . ഇപ്പോഴും ഇതേ വകുപ്പിൽ ജോലി ചെയ്യുന്നു. കാടിനെ കുറിച്ചും, ചെടികളെ കുറിച്ചും, പ്രകൃതിയെ കുറിച്ചും കൂടുതൽ അറിയാനും, കൂടാതെ വിവിധ എസ്റിമെറ്റുകൾ തയ്യാറാക്കുവാനും പ്ലാന്റെഷൻ പ്രവൃത്തികളെ കുറിച്ച് മനസ്സിലാക്കുവാനും  ഈ ജോലി എന്നെ സഹായിക്കുന്നു

കുടുംബം
രമ്യ ,
അജയ് .എം.നമ്പ്യാർ ,
അമയ് . എം. നമ്പ്യാർ 

No comments:

Post a Comment