Sunday, 23 November 2014

മുള്ളൻ ചക്ക (മുള്ളാത്ത )



ശാസ്ത്രീയ നാമം :  അനോന  മുറികുലറ്റ  

                                        (Anona muricata Linn.)

കുടുംബം :                    അനോണെസീയെ 

                                           Anonaceae.

ഇംഗ്ലിഷ് നാമം :           സൊർസൊപ് 
                         
                                              Soursop 
                                

    മുള്ളൻ ചക്ക  ആത്തചക്കയുടെ വംശത്തിൽ വരുന്നതാണെങ്കിലും കാഴ്ചയിലും സ്വാദിലും വ്യത്യസ്തമാണ് . ഇതിന്റെ ഫലം കടുംപച്ച നിറത്തോട് കൂടിയതും നിറയെ മുള്ളുകൾ പോലെ യുള്ള പുറം തോടോട് കൂടിയതുമാണ്. പഴുത്ത പഴത്തിനു പുളി  സ്വാദാണ് .

മുള്ളൻ ചക്ക മരം വെസ്റ്റ് ഇന്ത്യൻ വംശജനാണ് എങ്കിലും ഇന്ന് ലോകം മുഴുവൻ കാണപ്പെടുന്നുണ്ട്.

ഇത് നിത്യ ഹരിത സസ്യമാണ് ,5-6 മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്.


Leaves of the Sousop tree

മൂന്നു-നാലു വർഷം കൊണ്ട് കായ്ച്ചു തുടങ്ങുന്നതും കൊല്ലം മുഴുവൻ കായ്കൾ ഉണ്ടാകുന്നതുമാണ് പൂക്കൾ മണമുള്ളതും വലിപ്പമുള്ളതുമാണ് ,ദളങ്ങൾ 3 എണ്ണം വീതം രണ്ടു നിരയായി കാണുന്നു.പുറമെയുള്ളത്തിനു ഹൃദയാകാരമാണ്.




പഴത്തിനു 20-25 സെന്റി മീറ്റർ വലുപ്പവും 2kg വരെ തൂക്കവും  നിറയെ ബ്രൌണ്‍ നിറത്തോട് കൂടിയ വിത്തുകളും കാണുന്നു .

ഇതിന്റെ പട്ട, വേര്, ഇലകൾ എന്നിവ ചെറുതായെങ്കിലും വിഷ സ്വഭാവമുള്ളതാണ്.

 ഇതിന്റെ വിത്ത് മത്സ്യ വിഷമായി ഉപയോഗിച്ചിരുന്നു. 
പാകമാകാത്ത മുള്ളൻ ചക്കക്ക് അത്യധികം അമ്ല സ്വഭാവമുണ്ട് ഇത് കഴിച്ചാൽ ഛർദി ഉണ്ടാകും.

പാകമായ ഫലത്തിൽ ഉയർന്ന  അളവിൽ കാർബോഹൈഡ്രെറ്റ് അടങ്ങിയിട്ടുണ്ട് (fructose).വിറ്റാമിനുകളായ വിറ്റമിൻ സി ,വിറ്റമിൻ ബി 1 ,വിറ്റമിൻ ബി 2 എന്നിവ അടങ്ങിയിട്ടുണ്ട്.
Flower bud

മൂപ്പെത്തിയ ഫലത്തിലെ വിത്തുകൾ പാകി പുതിയ തൈകൾ ഉണ്ടാക്കാം .വിത്ത് മുളക്കാൻ 45 ദിവസത്തോളം ആകാറുണ്ട്.


Flower

പാകമായ കായ  കൊണ്ട് സ്വാദിഷ്ടമായ കറികൾ, തോരൻ എന്നിവ  ഉണ്ടാക്കാം.

ഔഷധ ഗുണം:

മുള്ളൻ ചക്ക ,ഇലകൾ, വിത്ത് എന്നിവ നാട്ടു ചികിത്സയിൽ  ഉപയോഗിക്കുന്നു.

അടിക്കുറിപ്പ്: മുള്ളാത്തയുടെ ഫലവും ഇലകളും  അർബുദം ബാധിച്ച കോശങ്ങളുടെ വളർച്ച മുരടിപ്പിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.


No comments:

Post a Comment