Tuesday 25 November 2014

ഇടമ്പിരി വലമ്പിരി




ശാസ്ത്രീയ നാമം :ഹെലിക്റ്റൈറസ്‌  ഐസോറ .


(Helicteres isora)


 കുടുംബം: സ്റ്റെർകുലിയേസി.

 Sterculaceae



ഇതര നാമങ്ങൾ;

ഇംഗ്ലീഷ് :

ഈസ്റ്റ്  ഇന്ത്യൻ സ്ക്രു ട്രീ 

(East Indian Screw tree)




ഇലകൊഴിയുന്ന വനങ്ങളിൽ ഇടത്തരം ഉയരത്തിൽ (3 മീറ്റർ ) വരെ വളരുന്നു.

ചാര നിറത്തോട് കൂടിയ തൊലി കാണപ്പെടുന്നു.

ശാഖകളിൽ നിന്ന് ലഭിക്കുന്ന തൊലി പണ്ട് കാലത്ത് കയറിനു പകരമായി ഉപയോഗിച്ചിരുന്നു.

ഇലകൾക്ക് അണ്ഡാകൃതിയോ ഹ്രിദയാകൃതിയോ ആണ്.5-12 x 3-8  cm 

പൂക്കൾ പിങ്ക് കലര്ന്ന ചുവപ്പ് 

പത്ര കക്ഷങ്ങളിൽ ഒറ്റക്കോ കൂട്ടമായോ കാണുന്നു.ദളങ്ങൾ 5.

ഫലം പിരിയാണി പോലെ പിരിഞ്ഞു കാണുന്നു.ഇവ  ഫോളിക്ൾ ആയും  , 5 അറകളോടെ  കാണുന്നു.



ഔഷധ ഗുണങ്ങൾ:

വയറു വേദന, പ്രമേഹം , അതിസാരം എന്നി അസുഖങ്ങൾക്കുള്ള ചികിത്സക്ക്  ഇടമ്പിരി വലമ്പിരിയുടെ വേര് ഉപയോഗിക്കാറുണ്ട്. 
ഇത്തിന്റെ ഫലം ചില നാടൻ മരുന്നുകളുടെ ചേരുവയാണ്.

FOR LEARNING MORE ABOUT THIS PLANT PLEASE VISIT

http://papanasini.blogspot.in/2014/11/east-indian-screw-tree.html


Sunday 23 November 2014

മുള്ളൻ ചക്ക (മുള്ളാത്ത )



ശാസ്ത്രീയ നാമം :  അനോന  മുറികുലറ്റ  

                                        (Anona muricata Linn.)

കുടുംബം :                    അനോണെസീയെ 

                                           Anonaceae.

ഇംഗ്ലിഷ് നാമം :           സൊർസൊപ് 
                         
                                              Soursop 
                                

    മുള്ളൻ ചക്ക  ആത്തചക്കയുടെ വംശത്തിൽ വരുന്നതാണെങ്കിലും കാഴ്ചയിലും സ്വാദിലും വ്യത്യസ്തമാണ് . ഇതിന്റെ ഫലം കടുംപച്ച നിറത്തോട് കൂടിയതും നിറയെ മുള്ളുകൾ പോലെ യുള്ള പുറം തോടോട് കൂടിയതുമാണ്. പഴുത്ത പഴത്തിനു പുളി  സ്വാദാണ് .

മുള്ളൻ ചക്ക മരം വെസ്റ്റ് ഇന്ത്യൻ വംശജനാണ് എങ്കിലും ഇന്ന് ലോകം മുഴുവൻ കാണപ്പെടുന്നുണ്ട്.

ഇത് നിത്യ ഹരിത സസ്യമാണ് ,5-6 മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്.


Leaves of the Sousop tree

മൂന്നു-നാലു വർഷം കൊണ്ട് കായ്ച്ചു തുടങ്ങുന്നതും കൊല്ലം മുഴുവൻ കായ്കൾ ഉണ്ടാകുന്നതുമാണ് പൂക്കൾ മണമുള്ളതും വലിപ്പമുള്ളതുമാണ് ,ദളങ്ങൾ 3 എണ്ണം വീതം രണ്ടു നിരയായി കാണുന്നു.പുറമെയുള്ളത്തിനു ഹൃദയാകാരമാണ്.




പഴത്തിനു 20-25 സെന്റി മീറ്റർ വലുപ്പവും 2kg വരെ തൂക്കവും  നിറയെ ബ്രൌണ്‍ നിറത്തോട് കൂടിയ വിത്തുകളും കാണുന്നു .

ഇതിന്റെ പട്ട, വേര്, ഇലകൾ എന്നിവ ചെറുതായെങ്കിലും വിഷ സ്വഭാവമുള്ളതാണ്.

 ഇതിന്റെ വിത്ത് മത്സ്യ വിഷമായി ഉപയോഗിച്ചിരുന്നു. 
പാകമാകാത്ത മുള്ളൻ ചക്കക്ക് അത്യധികം അമ്ല സ്വഭാവമുണ്ട് ഇത് കഴിച്ചാൽ ഛർദി ഉണ്ടാകും.

പാകമായ ഫലത്തിൽ ഉയർന്ന  അളവിൽ കാർബോഹൈഡ്രെറ്റ് അടങ്ങിയിട്ടുണ്ട് (fructose).വിറ്റാമിനുകളായ വിറ്റമിൻ സി ,വിറ്റമിൻ ബി 1 ,വിറ്റമിൻ ബി 2 എന്നിവ അടങ്ങിയിട്ടുണ്ട്.
Flower bud

മൂപ്പെത്തിയ ഫലത്തിലെ വിത്തുകൾ പാകി പുതിയ തൈകൾ ഉണ്ടാക്കാം .വിത്ത് മുളക്കാൻ 45 ദിവസത്തോളം ആകാറുണ്ട്.


Flower

പാകമായ കായ  കൊണ്ട് സ്വാദിഷ്ടമായ കറികൾ, തോരൻ എന്നിവ  ഉണ്ടാക്കാം.

ഔഷധ ഗുണം:

മുള്ളൻ ചക്ക ,ഇലകൾ, വിത്ത് എന്നിവ നാട്ടു ചികിത്സയിൽ  ഉപയോഗിക്കുന്നു.

അടിക്കുറിപ്പ്: മുള്ളാത്തയുടെ ഫലവും ഇലകളും  അർബുദം ബാധിച്ച കോശങ്ങളുടെ വളർച്ച മുരടിപ്പിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.


Friday 21 November 2014

നറുത


ശാസ്ത്രിയ നാമം : ഗ്രെവിയ സെറുലാറ്റ 
(Grewia serrulata)






Wednesday 19 November 2014

മസാലയിലെ മാരക വിഷം



നമ്മൾ ഇന്ന് ഉപയോഗിക്കുന്ന
 ഇറച്ചി മസാല,
ഗരം മസാല,
വെജിറ്റബിൾ മസാല എന്നിവയിലെ
 ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് കറുവ പട്ട    @  കറപ്പ, (ഇലവംഗം )
എന്നാൽ യഥാർത്ത കറുവ പട്ടയുടെ മറവിൽ മാർകറ്റിൽ ലഭിക്കുന്ന
 90 ശതമാനം മസാല പൊടി പാക്കറ്റുകളിലും  നിറച്ചു വരുന്നതിൽ ചേർക്കുന്നത് "കാസ്സിയ"(Cinnamomum cassia) ആണെന്ന് എത്രപേർക്കറിയാം ???


 "കാസ്സിയ" യും "കറുവ പട്ട" യും തമ്മിലുള്ള വ്യത്യാസം 

 "കറുവ പട്ട"  യുടെ ശാസ്ത്രിയ നാമം Cinnamomum zeylanicum.
ഇത് മധുരമേറിയതും സ്വാദിഷ്ടവും  (Sweet& Delicate).
 നേർത്ത ബ്രൌണ്‍ നിറത്തോട് കൂടിയതുമാണ് ,
ഇത് ചുരുട്ടി എടുക്കുവാൻ പറ്റുന്നതും മിനുസമേറിയതുമാണ് .
കറപ്പ ഇന്ത്യയിലും ശ്രീ ലങ്കയിലും മാത്രം കാണുന്നു.
ക്യുമറിന്റെ വളരെ കുറവായി കാണുന്നു .

"കാസ്സിയ"    യുടെ ശാസ്ത്രിയ നാമം Cinnamomum cassia
  ഇത് കടുപ്പമുള്ളതും എരിവുള്ളതുമാണ് (Strong to peppery )
കടുത്ത ബ്രൌണ്‍ നിറത്തോടെയോ ചുവപ്പ് കലർന്ന ബ്രൌണ്‍ നിറത്തോടെയോ കാണുന്നു .കാസ്സിയ കട്ടി കൂടിയതും ഉണങ്ങുമ്പോൾ വളഞ്ഞും ,പുറം പരുപരുത്തും കാണപ്പെടുന്നു.
ഇത് ചൈന യിലും ഇൻഡോനേഷ്യയിലും കാണപ്പെടുന്നു .
ക്യുമറിന്റെ വളരെ ഉയര്ന്ന തോതിൽ കാണപ്പെടുന്നു.

പണ്ട് എലിവിഷത്തിൽ  ചേര്ക്കാൻ ഇറക്കുമതി ചെയ്തിരുന്ന അതെ കാസ്സിയയാണ്  ഇന്ന് കറുവാ പട്ട യായി മാർകറ്റിൽ ലഭ്യമാകുന്നത്.

 ഉയര്ന്ന തോതിലുള്ള  ക്യുമറിന്റെ (Coumarin) ഉപയോഗം  ലിവറിനെയും കിഡ്‌ നിക്കും ദോഷം ചെയ്യുമെന്നും രക്തം കട്ട പിടിക്കാ തിരിക്കുന്ന ഒരവസ്ഥ (strong anticoagulant properties) വഴിവെക്കുമെന്നും  പഠനങ്ങളിൽ വെളിവായിട്ടുള്ള താണ്.

ക്യുമറിൻ വളരെ ഉയര്ന്ന തോതിൽ കാണുന്ന കാസ്സിയ നിരോധിക്കാൻ സര്ക്കാർ യാതൊരു  നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നത് ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കച്ചവട മാഫിയക്ക് കരുത്തെകാനും അതുവഴി  പൊതുജനങ്ങളുടെ ആരോഗ്യസ്ഥിതി കൂടുതൽ കലുഷമാകാനും മാത്രമേ വഴിവെക്കുകയുള്ളൂ .





Tuesday 18 November 2014

നൌറു നല്കുന്ന പാഠം

നമ്മൾ കേരളീയർ

 നൌറു എന്ന ദ്വീപിന്റെ  ഇന്നത്തെ അവസ്ഥയിൽ നിന്ന് ഒരു പാഠം

ഉൾകൊള്ളാനുണ്ട് ............

കഴിഞ്ഞാഴ്ച  ഒരു മാസികയിൽ നൌറു എന്ന ദ്വീപിനെ കുറിച്ച് വന്ന 

ഒരു ലേഖനമാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.

നൌറു  "പഴയ പ്ലസന്റ് അയലന്റ്റ് "

  ഇരുപത്തൊന്ന് ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണം   മാത്രമുള്ള,

പവിഴ പുറ്റുകളാൽ ചുറ്റപെട്ടു കിടക്കുന്ന,

പത്ത് -ഇരുപതു വർഷങ്ങൾ മുമ്പ് വരെ വളരെ സമ്പന്നമായതും,

പ്രകൃതി രമണീയവുമായിരുന്ന ഒരു ദ്വീപ് .

ആ ദ്വീപിനെ സമ്പന്നമാക്കിയത് പക്ഷികളാണെന്ന് പറയാം ,

കാരണം

ആയിരകണക്കിന് വർഷങ്ങൾ കൊണ്ട് ശേഖരിക്കപെട്ട പക്ഷി കാഷ്ടമായിരുന്നു

ആ രാജ്യത്തിന്റെ സമ്പത്ത് .

പക്ഷി കാഷ്ടത്തിൽ നിന്ന് രൂപപെട്ട  ഫോസ്ഫേറ്റ് വളങ്ങൾ,

മണ്ണടക്കം കയറ്റുമതി ചെയ്തു നൌറു ലോകത്തെ ഏറ്റവും സമ്പന്നമായ

രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി.

1980 തോടെ  മറ്റേതു രാജ്യത്തിനും സ്വപ്നം കാണാൻ മാത്രം കഴിയുന്ന

രീതിയിലുള്ള അസൂയാവഹമായ  സാമ്പത്തിക നേട്ടങ്ങൾ ആ രാജ്യം

കൈവരിക്കുകയുണ്ടായി ...........

പക്ഷെ

ആ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല ............

അനിയത്രിതമായ ഖനനം

ആ പ്രകൃതി സുന്ദരമായ ദ്വീപിന്റെ  ആവാസ വ്യവസ്ഥയെ തകിടം മറിച്ചു

ഇന്ന്

കിളച്ച്എടുക്കാൻ ഒരു പിടി വളക്കൂറുള്ള മണ്ണ് പോലും അവിടെ

അവശേഷിക്കുന്നില്ല ....................

പാരിസ്ഥിതിക നാശം ആ ദ്വീപിനെ  പക്ഷികൾ  പോലും തിരിഞ്ഞ് നോക്കാത്ത

മരുഭൂമി സമാനമായ ഒരു സ്ഥലമായി മാറ്റിയിരികുന്നു ...................

പതിനായിരത്തിൽ ചുവടെ  വരുന്ന ജനസംഖ്യയിൽ ബഹു ഭൂരിപക്ഷവും

മാറാരോഗികളാണെ ന്നതാണ് ദുഃഖകരമായ വസ്തുത ..........

സമ്പന്നത അവരുടെ ജീവിത രീതിയെ മാറ്റി മറിച്ചു

ആഡംബര ജീവിതവും   ഭക്ഷണ രീതികളും  അവരുടെ

ശരാശരി  ആയുർ  ദെർഘ്യം  അമ്പതു വയസ്സിൽ ഒതുക്കി ...........

ലോകത്തിൽ ഏറ്റവും അധികം പൊണ്ണത്തടിയന്മാരുടെ നാടെന്ന പേര്

മാത്രമാണ് നൌറുവിന് ഇന്ന് അവകാശപെടാനുള്ളത് ...........

പരിസ്തിതി മറന്നുകൊണ്ടുള്ള  വികസന നയം

അനിയന്ത്രിതമായ പ്രകൃതി സമ്പത്തുകളുടെ ചൂഷണം

പാര്യമ്പര്യത്തെ മറന്നുള്ള ഭക്ഷണ രീതിയും

തുടരുന്ന പക്ഷം കേരളവുമൊരു നൌറു ആകുവാൻ

കാലതാമസമൊന്നുമില്ല...............



Friday 7 November 2014

മലയാളം / മലയാളി


ഞങ്ങളുടെ സർക്കാർ കാര്യാലയത്തിലും  
മലയാള  ഭാഷാവാരാചരണം ബാനറിൽ മാത്രം ഒതുങ്ങാതെ,
വിവിധ പരിപാടികളോടെ ഗംഭീരമായി തന്നെ കൊണ്ടാടി ...........

മലയാളം ശ്രേഷ്ഠ ഭാഷ തന്നെ .......
പക്ഷെ ...................

അത് പറയുന്ന നമ്മൾ  
മലയാളികൾ 
മാലിന്യ സംസ്കരണത്തോട് സ്വീകരിക്കുന്ന 
നിലപാടുകൾ വളരെ ലജ്ജാകരമാണ് ...........

മലയാളി ഉന്നതമായ സംസ്കാരത്തോട് കൂടിയവരാണെന്നും 
വൃത്തിയെ കുറിച്ച് പറയുമ്പോൾ 
നമ്മൾ രണ്ടുനേരവും കുളിക്കുന്നവരാണെന്നും വരെ 
നമ്മൾ അഭിമാനം കൊള്ളുന്നു .............

എന്നാൽ .................

"സ്വച്ച ഭാരതവും" 
 " ശുചിത്വ കേരളവും"
 പത്ര താളുകളിൽ  നിറഞ്ഞാലും ,

ശുചിത്വ മിഷനും 
 മറ്റു സർക്കാർ സംവിധാനങ്ങളും രാവേറെ പ്രവർത്തിച്ചാലും ...........

തന്റെ വീട്ടിലെ മാലിന്യം 
അയല്പക്കത്തെ ഒഴിഞ്ഞ പറമ്പിലേക്കും, 

പ്ലാസ്റ്റിക്ക് സഞ്ചികളിൽ കെട്ടുകളാക്കി 
തന്റെ വാഹനങ്ങളിൽ  കയറ്റി ആളൊഴിഞ്ഞ 
പൊതു സ്ഥലങ്ങളിൽ   വലിച്ചെറിയുമ്പോൾ   

അറിയുക 

ആ പ്ലാസ്റ്റിക്ക് മാലിന്യം  
മനുഷ്യ വംശത്തിന്റെ അന്തകരായി തീരും 

മാരകമായ അസുഖങ്ങളായും 
ജനിതക മാറ്റങ്ങളായും  തീരുമ്പോൾ

നമ്മൾ  മനസ്സിലാക്കും 
നമ്മൾ പ്രകൃതിയോട് ചെയ്ത ക്രൂരതകളെ ............

വരും തലമുറയ്ക്ക് ലഭിക്കേണ്ട 
സൌഭാഗ്യങ്ങളെ നഷടപെടുത്തിയതിൽ 
നമുക്കുമൊരു പങ്കുണ്ടെന്ന് .........................

Sunday 2 November 2014

പുഷ്പാർച്ചന


നമ്മളിൽ പലരും  ദൈവത്തിന്  പുഷ്പങ്ങൾ  അർപിക്കാറുണ്ട് 

ക്ഷേത്രങ്ങളിൽ  പുഷ്പാർച്ചനയായും പൂമൂടൽ ആയും 
പൂക്കൾ  അർച്ചന നടത്തുന്നു .........

നമ്മെ സൃഷ്ടിച്ചതു  പോലെ തന്നെ ആണ് ദൈവം സസ്യങ്ങളെയും സൃഷ്ടിച്ചത് 


സസ്യങ്ങളിൽ പൂക്കളെ നല്കിയിട്ടുള്ളത് അതിന്റെ വംശവർധനവിനും,
 ചെറു പ്രാണികൾക്ക് അവയുടെ നില്പിനായി പൂന്തേനും പൂമ്പൊടിയും  നൽകാനുമാണ് .......


സൃഷ്ടികർത്താവിനു തറ്റെ  സൃഷ്ടികളെല്ലാം പ്രിയങ്കരം തന്നെ .......

സസ്യങ്ങളിൽ നിന്ന് പൂക്കൾ പറിച്ചെടുക്കുമ്പോൾ ചില   ചെടികളുടെ വംശവർധനവിന് തടസ്സം നേരിടുന്നു ........

ഇത്  ദൈവ ഹിതത്തിനു  ( പ്രകൃതി  നിയമത്തിനു ) എതിരാണെന്നു കാണാം ....

ഇങ്ങനെയുള്ള  പ്രവൃത്തിയിൽ 

ദൈവം ദുഖിക്കുമോ  അതോ  സന്തോഷിക്കുമോ  ????